രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ 27-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ പൊതുമേഖലയിലെ ഈദ് അവധി ദിനങ്ങൾ 2022 മെയ് 1, ഞായറാഴ്ച മുതൽ 2022 മെയ് 9, തിങ്കളാഴ്ച വരെയായിരിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ അവധി ബാധകമാണ്.
ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം ഖത്തറിലെ പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 10, ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.