രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ പട്ടിക പ്രകാരം ഖത്തറിൽ 45 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.
2021 ഏപ്രിൽ 11-നാണ് ആരോഗ്യ മന്ത്രാലയം ഈ പുതിയ പട്ടിക പുറത്തിറക്കിയത്. നേരത്തെ ഏപ്രിൽ 4-ന് മന്ത്രാലയം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 44 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിരുന്നത്.
ഏപ്രിൽ 11-ലെ അറിയിപ്പ് പ്രകാരം COVID-19 PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:
Sl. No. | Hospital |
---|---|
1 | Al Emadi Hospital |
2 | Turkish Hospital |
3 | Doha Clinic Hospital |
4 | Al Ahli Hospital |
5 | Queen Hospital |
6 | Dr. Moopen’s Aster Hospital |
7 | Magribi Center for Eye, ENT & Dental |
8 | Elite Medical Center |
9 | West Bay Medicare |
10 | Syrian American Medical Center |
11 | Future Medical Centre |
12 | Dr. Khaled Al Sheikh Ali’s Medical Center |
13 | Al Jufairi Diagnosis and Treatment |
14 | Al Ahmadani Medical Center |
15 | Imara Health Care |
16 | KIMS Qatar Medical Center |
17 | Allevia Medical Center |
18 | Aster Medical Center Plus – Almuntazah |
19 | Al Jameel Medical Center |
20 | Atlas Medical Center |
21 | Al Tahrir Medical Center |
22 | Naseem Al Rabeeh Medical Center Doha |
23 | Naseem Al Rabeeh Medical Center |
24 | New Naseem Al Rabeeh Medical Center |
25 | Aster Medical Center – Al Khor |
26 | Al Kayyali Medical Center |
27 | Abeer Medical Center |
28 | Al Esraa Polyclinic |
29 | Value Medical Complex |
30 | Asian Medical Center W.LL |
31 | Dr. Maher Abbas Ployclinic |
32 | Sidra Medicine |
33 | Al Mansoor Polyclinic |
34 | Nova Health Care |
35 | Al Sutan Medical Center |
36 | Al Fardan Medical With Northwestern Medicine |
37 | Raha Medical Center W.L.L. |
38 | Al Shefa Poluclinic D-Ring Road |
39 | Planet Medical Center |
40 | Qatar Petroleum- Al Salata |
41 | Al Shefa Polyclinic – Al Kharaitiyat |
42 | Aster Medical Center Plus |
43 | Wellcare Polyclinic |
44 | Tadawi Medical Center |
45 | Al Salam Medical Polyclinic – Ain Khalid |
രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കൊറോണ വൈറസ് PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള നിരക്ക് 300 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (PHCC) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള PCR പരിശോധനകൾ നടത്തുന്നതിനുള്ള സേവനങ്ങൾ താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് സ്വകാര്യ കേന്ദ്രങ്ങളിലെ പരിശോധനകളുടെ നിരക്കുകൾ ആരോഗ്യ മന്ത്രാലയം ഏകീകരിച്ചത്.