2022 ഓഗസ്റ്റ് 26-ന് ജാസ്സിം ബിൻ മുഹമ്മദ് അൽ താനി സ്ട്രീറ്റ്, ഉം സലാൽ നോർത്ത് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ എല്ലാ ദിശകളിലേക്കും ഒന്നിലധികം ലെയിനുകളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 24-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച പുലർച്ചെ 1 മണിമുതൽ രാവിലെ 10 മണിവരെയാണ് ഈ നിയന്ത്രണം. ജനറൽ ട്രാഫിക് അതോറിറ്റിയുമായി ചേർന്നാണ് പബ്ലിക് വർക്സ് അതോറിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.
മേഖലയിലെ റോഡ് ടാറിംഗ് അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണം.