ഖത്തർ – ബഹ്‌റൈൻ ഫെറി സർവീസ് ആരംഭിച്ചു

featured GCC News

ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ഫെറി സർവീസ് ആരംഭിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏതാണ്ട് 35 നോട്ടിക്കൽ മൈൽ (65 കിലോമീറ്റർ) ദൈർഘ്യമുള്ള ഈ സർവീസ് ഖത്തറിലെ അൽ റുവൈസ് പോർട്ടിനെയും ബഹ്‌റൈനിലെ സദാ മറീനയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. അമ്പത് മിനിട്ടാണ് ഈ സർവീസിനെടുക്കുന്നത്.

ഖത്തർ ഗതാഗത വകുപ്പ് മന്ത്രി H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി, ബഹ്‌റൈൻ ട്രാൻസ്പോർട്ടേഷൻ, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി H.E. ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹ്‌മദ്‌ അൽ ഖലീഫ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ഈ സർവീസ് ഉദ്ഘടാനം ചെയ്തത്. ഇരുവശത്തേക്കുമുള്ള ഇക്കോണമി ക്‌ളാസ് ടിക്കറ്റിന് 265 ഖത്തർ റിയാലാണ് ഈടാക്കുന്നത്.

ആദ്യ ഘട്ടത്തിൽ ജി സി സി പൗരന്മാർക്ക് മാത്രമാണ് ഈ ഫെറി സേവനങ്ങൾ നൽകുന്നത്.