ഖത്തർ: റവ്ദാത് അൽ ജഹാനിയയിലെ റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി

Qatar

റവ്ദാത് അൽ ജഹാനിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഓഗസ്റ്റ് 28-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

റവ്ദാത് അൽ ജഹാനിയ മേഖലയിലെ മാൾ ഓഫ് ഖത്തർ, സെലിബ്രേഷൻസ് റോഡ് എന്നിവയ്ക്ക് സമീപമുള്ള റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമാണ് പൂർത്തിയാക്കിയിരിക്കുന്നത്. 2020-ലാണ് ഈ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്.