ഖത്തറിൽ 228 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 1832 ആയി. രാജ്യത്ത് ഇത് വരെ 38000-ത്തിൽ അധികം ആളുകളെ പരിശോധിച്ചതായും മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ ഇതുവരെ 4 പേർ COVID-19-നെത്തുടർന്ന് മരിച്ചിട്ടുണ്ട്. ആകെ 131 പേരാണ് ഇതുവരെ രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുള്ളത്.
Photo: Kamal Darwish (Unsplash)