ഒമാനിൽ 33 പേർക്ക് കൂടി COVID-19

GCC News

ഒമാനിൽ 33 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്‌ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണാ ബാധിതരുടെ എണ്ണം 331 ആയി. ഒമാനിൽ ഇതുവരെ 61 പേർക്ക് COVID-19 ഭേദമായിട്ടുണ്ട്.

ജനങ്ങളോട് സാമൂഹിക അകലം പാലിക്കാനും ക്വാറന്റൈൻ നടപടികൾ കര്ശനമായി പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.