കുവൈറ്റ്: പൊതുമേഖലാ സ്ഥാപനങ്ങളിലെ അവധി രണ്ടാഴ്ച്ച കൂടി നീട്ടി; കർഫ്യു തുടരും

GCC News

കുവൈറ്റിൽ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏപ്രിൽ 12 വരെ പ്രഖ്യാപിച്ചിരുന്ന അവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനമായി. കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ പൊതുമേഖലയിലെ ഈ അവധി ഏപ്രിൽ 25 വരെ തുടരും.

വൈകീട്ട് 5 മുതൽ രാവിലെ 6 വരെ രാജ്യത്ത് ഏർപെടുത്തിയിട്ടുള്ള കർഫ്യു ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ ഏപ്രിൽ 6, തിങ്കളാഴ്ച്ച, കുവൈറ്റ് കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

കുവൈറ്റിൽ 109 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ COVID-19 ബാധിതരുടെ എണ്ണം 665 ആയി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് രാജ്യത്ത് നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് മുതൽ മെഹബൂല, ജലീബ് അല്‍ ശുയൂഖ് എന്നീ മേഖലകളിൽ രണ്ടാഴ്ച്ചത്തേക്ക് പൂർണ്ണമായും ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.