ഖത്തർ: കോർണിഷ് സ്ട്രീറ്റ് പൂർണ്ണമായും തുറന്ന് കൊടുത്തു

featured GCC News

2022 ഡിസംബർ 25, ഞായറാഴ്ച രാവിലെ മുതൽ കോർണിഷ് സ്ട്രീറ്റ് ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഡിസംബർ 25-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച രാവിലെ മുതൽ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗതം പുനരാരംഭിച്ചതായും അതോറിറ്റി വ്യക്തമാക്കി.

Source: Qatar Public Works Authority.

ഡിസംബർ 19-ന് വൈകീട്ട് 5 മണി മുതൽ കോർണിഷ് സ്ട്രീറ്റിൽ ഷെറാട്ടൺ ഇന്റർസെക്ഷൻ മുതൽ റാസ് അബു അബൗദ് ഇന്റർസെക്ഷൻ വരെയുള്ള മേഖലയിൽ ഒരു ദിശയിലേക്കാണ് ഗതാഗതം പുനരാരംഭിച്ചിരുന്നു.

ഫിഫ ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട പരിപാടികൾക്കായാണ് 2022 നവംബർ 1 മുതൽ കോർണിഷ് സ്ട്രീറ്റിൽ ഗതാഗതം നിരോധിച്ചത്.

Cover Image: Qatar News Agency.