അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റുകൾ പ്രമേയമാക്കുന്ന സ്റ്റാമ്പുകളുടെ ഒരു പ്രത്യേക പ്രദർശനം ഖത്തറിൽ ആരംഭിച്ചു. കത്താറയിലെ അറബ് പോസ്റ്റൽ സ്റ്റാമ്പ് മ്യൂസിയത്തിലാണ് ഈ പ്രത്യേക പ്രദർശനം.
നിലവിൽ ഖത്തറിൽ നടന്നു വരുന്ന എ എഫ് സി ഏഷ്യൻ കപ്പ് ഖത്തർ 2023
ടൂർണമെന്റിന്റെ പശ്ചാത്തലത്തിലാണ് ഫുട്ബാൾ പ്രമേയമാക്കുന്ന പോസ്റ്റൽ സ്റ്റാമ്പുകളുടെ ഒരു പ്രദർശനം നടത്തുന്നത്. ഈ പ്രദർശനം 2024 ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കും.
വിവിധ ലോകകപ്പ് ടൂർണമെന്റുകൾ പ്രമേയമാക്കുന്ന നിരവധി സ്റ്റാമ്പുകൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 1986
മെക്സിക്കോ ലോകകപ്പ്, 1994 യു എസ് എ ലോകകപ്പ്, സ്പെയിൻ 1982 ലോകകപ്പ്, ജപ്പാൻ ആൻഡ് കൊറിയ 2002, ഫ്രാൻസ് 1998 ലോകകപ്പ്, ഇറ്റലി 1990 ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകൾ പ്രമേയമായുള്ള സ്റ്റാമ്പുകൾ ഉൾപ്പെടുന്നു.
ഇതിന് പുറമെ അറബ്, ഗൾഫ് ഫുട്ബാൾ ടീമുകളെ ചിത്രീകരിക്കുന്ന സ്റ്റാമ്പുകളും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂര്ണമെന്റുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കത്താറ കൾച്ചറൽ വില്ലേജിലെ ബിൽഡിങ്ങ് നമ്പർ 22-ലാണ് അറബ് പോസ്റ്റൽ സ്റ്റാമ്പ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
Cover Image: Qatar News Agency.