അൽ ഷമാൽ റോഡിൽ സുരക്ഷയുടെ ഭാഗമായി 60 കിലോമീറ്റർ നീളത്തിൽ വെഹിക്കിൾ റെസ്ട്രെൻറ് സിസ്റ്റം (VRS) സ്ഥാപിച്ചു. 2024 ജൂൺ 8-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ എക്സ്പ്രസ് വേയിലൂടെ ദിനം പ്രതി കടന്ന് പോകുന്ന വാഹനങ്ങൾക്ക് റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണിത്. ഇത്തരം VRS ബാരിയർ സംവിധാനങ്ങൾ ഹൈവേകളിലും, പ്രധാന റോഡുകളിലും സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ഇടിയുടെ ആഘാതം പൂർണ്ണമായി ഉൾകൊള്ളുന്നതിനും അതിലൂടെ വാഹനാപകടങ്ങളിൽ ഉണ്ടാകുന്ന ഊർജ്ജം പിടിച്ചെടുക്കുന്നതിനും, വാഹനം റോഡിന് പുറത്തേക്ക് തെറിച്ച് പോകുന്നത് ഒഴിവാക്കുന്നതിനും കാരണമാകുന്ന രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
Cover Image: Qatar Public Works Authority.