ഖത്തർ: ഫെബ്രുവരി 26 മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഫെബ്രുവരി 26, ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഫെബ്രുവരി 24-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2023 ഫെബ്രുവരി 25, ശനിയാഴ്‌ച മുതൽ രാജ്യവ്യാപകമായി മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും, ഞായറാഴ്ചയോടെ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഈ മഴ വരുന്ന ആഴ്ചയുടെ പകുതി വരെ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

Cover Image: Qatar News Agency.