സൗദി അറേബ്യ: മാർച്ച് 1 വരെ അസ്ഥിര കാലാവസ്ഥ തുടരും; വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

featured GCC News

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 1 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഫെബ്രുവരി 25-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ട്. റിയാദ്, അസീർ, ഹൈൽ, ഖാസിം തുടങ്ങിയ ഇടങ്ങളിൽ ഫെബ്രുവരി 25 മുതൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ശക്തമായ കാറ്റ് മൂലം ഈ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ വസന്തകാലത്ത് അന്തരീക്ഷ താപനിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്താനിടയുണ്ടെന്നും, ശരാശരിയിലും കൂടുതൽ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

Cover Image: Saudi Press Agency.