ഖത്തർ: അൽ വക്ര പാർക്ക് താത്കാലികമായി അടച്ചിടാൻ തീരുമാനം

Qatar

അൽ വക്ര പബ്ലിക് പാർക്ക് താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോൺമെൻറ് അറിയിച്ചു. പാർക്കിലെ വികസന പ്രവർത്തനങ്ങളും, നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിനായാണ് ഈ തീരുമാനം.

രാജ്യത്തെ പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായും, പൊതുസമൂഹത്തിന് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനുമായാണ് അൽ വക്ര പബ്ലിക് പാർക്ക് നവീകരിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.