കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ പുറത്തിറക്കി. 2026 ഏപ്രിൽ 3-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കാക്കിയത്.
Adherence to children's safety guidelines contributes to their protection and enhances their security#MOIQatar pic.twitter.com/1vf3dleJvb
— Ministry of Interior – Qatar (@MOI_QatarEn) April 3, 2026
കുട്ടികളെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മാതാപിതാക്കളും, രക്ഷിതാക്കളും താഴെ പറയുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്:
- കുട്ടികൾക്കുള്ള സ്വിമ്മിങ് പൂളുകളിൽ മുതിർന്നവരുടെ നിരീക്ഷണം ഉറപ്പ് വരുത്തേണ്ടതാണ്.
- പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തരുത്.
- മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കിരുത്തരുത്.
- അടിയന്തിര സാഹചര്യങ്ങളിൽ കുട്ടികളെ ശാന്തതയോടെയും, ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ടതാണ്.
- കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ ഇലക്ട്രോണിക് ഗെയിമുകൾ തിരഞ്ഞെടുക്കേണ്ടതാണ്.

