ഖത്തർ: പഴയ ബസ്, ടാക്സി വാഹനങ്ങൾക്ക് അബു സമ്ര ബോർഡർ കടക്കുന്നതിന് അനുമതി നൽകില്ല

Qatar

അബു സമ്ര ബോർഡർ ക്രോസിങ്ങിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ പഴക്കം അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഒരു തീരുമാനം ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 2024 ജൂലൈ 29-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാനം യാത്രാ വാഹനങ്ങൾക്കും, ചരക്ക് നീക്കത്തിനുള്ള വാഹനങ്ങൾക്കും ബാധകമാക്കിയിട്ടുണ്ട്. ഈ തീരുമാന പ്രകാരം താഴെ പറയുന്ന രീതിയിലാണ് അബു സമ്ര ബോർഡർ ക്രോസിങ്ങിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ പഴക്കം അനുസരിച്ചുള്ള നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്:

  • ടാക്സി – അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ.
  • ബസുകൾ – പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ.

മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് ഈ കര അതിർത്തിയിലൂടെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതല്ല. വാഹനം നിർമ്മിച്ച തീയതി മുതൽക്കാണ് അവയുടെ പഴക്കം നിശ്ചയിക്കുന്നത്.