COVID-19 വ്യാപനം തടയുന്നതിനായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് COVID-19 ബോധവത്കരണ പ്രചാരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇതിന്റെ ഭാഗമായി താഴെ പറയുന്ന മൂന്ന് നിർദ്ദേശങ്ങളാണ് ഖത്തർ ആരോഗ്യ മന്ത്രാലയം പ്രധാനമായും മുന്നോട്ട് വെച്ചിരിക്കുന്നത്:
- ബൂസ്റ്റർ ഡോസ് അടക്കമുള്ള വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കുക.
- COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന വ്യക്തികൾ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുക.
- മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കുക.
ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത് കെയർ കോർപറേഷൻ എന്നിവരുമായി സംയുക്തമായാണ് ആരോഗ്യ മന്ത്രാലയം ഈ പ്രചാരണ പരിപാടികൾ നടത്തുന്നത്. COVID-19 വ്യാപനം തടയുന്നതിൽ പൊതുസമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.