ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായി ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു. PHCC-യുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം ജനറൽ പ്രാക്റ്റിഷണർ, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ, സ്പെഷ്യലിസ്റ്റ് എമർജൻസി മെഡിസിൻ, സ്പെഷ്യലിസ്റ്റ് ഇന്റേർണൽ മെഡിസിൻ, നേഴ്സ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നൊളജിസ്റ്റ്, റേഡിയോളജി ടെക്നൊളജിസ്റ്റ്, കസ്റ്റമർ സർവീസ്, റിസപ്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് PHCC താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്. ഓരോ തസ്തികകളുമായി ബന്ധപ്പെട്ട യോഗ്യതകൾ, പ്രവർത്തിപരിചയം മുതലായ വിവരങ്ങൾ https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup എന്ന വിലാസത്തിൽ PHCC വ്യക്തമാക്കിയിട്ടുണ്ട്.
താത്പര്യമുള്ള വ്യക്തികൾക്ക് ഈ താത്കാലിക തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാണ്. fifa2022jobs@phcc.gov.qa എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ സി വി ഉൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇമെയിൽ അയച്ച് കൊണ്ടും ഇതിനായി അപേക്ഷിക്കാവുന്നതാണ്.