ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ് ജയശങ്കറുമായി പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു.
HE Prime Minister and Minister of Foreign Affairs Receives Phone Call from Indian Minister of External Affairs#QNA #Qatar #India https://t.co/gDihbu3VmB pic.twitter.com/RNndKD5crA
— Qatar News Agency (@QNAEnglish) June 26, 2025
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മേഖലയിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി. ഉഭയകക്ഷിബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും, കൂടുതൽ മേഖലകളിൽ സഹകരണം അഭിവൃദ്ധിപ്പെടുത്തുന്നതിനും ആവശ്യമായ മാർഗങ്ങൾ ഇരുവരും വിശകലനം ചെയ്തു.

