ഖത്തർ: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നൽ 4 ദിവസത്തേക്ക് അടച്ചു

Qatar

ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നലുകളിലൂടെയുള്ള ഗതാഗതം 2022 മെയ് 13 മുതൽ നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 മെയ് 12-നാണ് ഖത്തർ അധികൃതർ ഇക്കാര്യം അറിയിച്ചത്.

പേൾ, ലുസൈൽ എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് സഞ്ചരിക്കുന്ന ദിശയിലുള്ള ഗതാഗതത്തിനാണ് ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2022 മെയ് 13, വെള്ളിയാഴ്ച 1 am മുതൽ ആരംഭിക്കുന്ന ഈ ഗതാഗത നിയന്ത്രണം 4 ദിവസം നീണ്ട് നിൽക്കുന്നതാണ്.

പേൾ, ലുസൈൽ എന്നീ മേഖലകളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് പേൾ സിഗ്നലിലൂടെ കടന്ന് പോകുന്നതിന് പകരം അണ്ടർപാസ് ഉപയോഗപ്പെടുത്താവുന്നതാണ്. ദോഹയിൽ നിന്ന് ലെഗ്താഫിയ ഭാഗത്തേക്ക് സഞ്ചരിക്കുന്നവർക്ക് അടുത്ത ജംഗ്‌ഷനിൽ നിന്ന് തങ്ങൾക്ക് ആവശ്യമായ ഇടങ്ങളിലേക്ക് സഞ്ചരിക്കാവുന്നതാണ്.

ഈ മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്ന് അതോറിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.