ഖത്തർ: ഫെബ്രുവരി 16 മുതൽ ശക്തമായ കാറ്റിന് സാധ്യത; അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

2023 ഫെബ്രുവരി 16, വ്യാഴാഴ്ച മുതൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2023 ഫെബ്രുവരി 15-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ 2023 ഫെബ്രുവരി 16 മുതൽ അടുത്ത ബുധനാഴ്‌ച വരെ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഈ കാലയളവിൽ, രാജ്യത്തിന്റെ മുഴുവൻ മേഖലകളിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും, അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.