എമിറേറ്റിലെ ഏതാനം മേഖലകളിൽ 2026 മാർച്ച് 27 വരെ മഴ തുടരാനിടയുണ്ടെന്ന് അബുദാബി അധികൃതർ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 25-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
.@ncmuae expects that Abu Dhabi will see intervals of rainfall of varying intensity, accompanied by hail in limited areas, along with occasional fresh to strong downbursts of wind. The public is urged to be cautious and follow instructions from official sources. pic.twitter.com/IItyTN1bR1
— مكتب أبوظبي الإعلامي (@ADMediaOffice) March 25, 2026
ഈ അറിയിപ്പ് പ്രകാരം അബുദാബിയുടെ ഏതാനം മേഖലകളിൽ 2026 മാർച്ച് 26, വ്യാഴാഴ്ച രാത്രി 10 മണിമുതൽ മാർച്ച് 27, വെള്ളിയാഴ്ച വൈകീട്ട് 4 മണിവരെ പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
ഈ കാലയളവിൽ അബുദാബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ വ്യത്യസ്ത തീവ്രതയിലുള്ള മഴ പെയ്യുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അബുദാബി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്:
- വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യേണ്ടതാണ്. അധികൃതർ നൽകുന്ന വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
- വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
- പ്രഥമശുശ്രൂഷ കിറ്റുകൾ കൈവശം കരുതേണ്ടതാണ്.
- ടോർച്ച് പോലുള്ള ഇതര പ്രകാശ സ്രോതസ്സുകൾ കൈവശം കരുതേണ്ടതാണ്.

