സൗദി അറേബ്യ: മഴ തുടരാൻ സാധ്യത

featured GCC News

രാജ്യത്ത് വരുന്ന ആഴ്ചയിലും ഇടിയോട് കൂടിയ മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും അടുത്ത ആഴ്ച മഴ ലഭിക്കാനിടയുണ്ട്. അസീർ, ജിസാൻ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് തുടങ്ങിയ മേഖലകളിൽ അടുത്ത വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇതോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടി ഉയരാനിടയാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.