ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ 2024 മെയ് 8 വരെ നീട്ടി; പ്രവർത്തനസമയം പുലർച്ചെ 2 മണി വരെ

featured GCC News

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ 2024 മെയ് 8 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. 2024 മെയ് 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ 2024 മെയ് 5 വരെ നീട്ടാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സന്ദർശകരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ട് ഗ്ലോബൽ വില്ലേജ് മൂന്ന് ദിവസത്തേക്ക് കൂടി തുറക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഇതിന് പുറമെ സീസണിൽ ബാക്കിയുള്ള ദിനങ്ങളിൽ ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനസമയം കൂട്ടുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മെയ് 8 വരെ ഗ്ലോബൽ വില്ലേജ് വൈകീട്ട് 4 മണി മുതൽ പുലർച്ചെ 2 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.