അൽ വതൻ റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. 2024 മെയ് 14-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, അൽ വതൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ഈ റോഡിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നു.
ഈ റൂട്ടിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. പുതുക്കിയ വേഗപരിധി പാലിക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.