‘റമദാൻ ഇൻ ദുബായ്’ പരിപാടികൾക്ക് സമാപനമായി

UAE

എമിറേറ്റിൽ ഒരു മാസത്തോളമായി നടന്ന് വന്നിരുന്ന ‘റമദാൻ ഇൻ ദുബായ്’ പ്രചാരണ പരിപാടികൾക്ക് സമാപനമായി. 2024 ഏപ്രിൽ 6-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ റമദാൻ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഒരുമാസത്തെ ആഘോഷപരിപാടിയായ ‘റമദാൻ ഇൻ ദുബായ്’ സംഘടിപ്പിച്ചത്. ദുബായ് മീഡിയ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി റമദാൻ മാസത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു.

സ്വകാര്യ, പൊതു മേഖലകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ ആഘോഷപരിപാടികൾ ദുബായ് മുന്നോട്ട് വെക്കുന്ന ഉജ്ജ്വലമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത രീതികൾ എന്നിവയ്ക്ക് അടിവരയിടുന്നു.