യു എ ഇ: മാളുകൾ അടച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് NCEMA

UAE

യു എ ഇയിലെ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ തീരുമാനിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായവ വീണ്ടും രണ്ടാഴ്ചത്തേക്ക് അടച്ചതായും, റസ്റ്റാറന്റുകളുടെ പ്രവർത്തനം പാർസൽ സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്തി എന്നുമുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്ന് അറിയിച്ച അധികൃതർ, അവ വ്യാജവാർത്തകളാണെന്ന് വ്യക്തമാക്കി.

ഇത്തരം വിവരങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം പിന്തുടരാനും, സമൂഹ മാധ്യമങ്ങളിൽ കാണുന്ന വാർത്തകളുടെ നിജസ്ഥിതി പരിശോധിച്ചുറപ്പിച്ച ശേഷം മാത്രം അവ പങ്കുവെക്കാനും NCEMA ജനങ്ങളോട് ആവശ്യപ്പെട്ടു. ആധികാരികമായതല്ലാത്തതും, തെറ്റായതുമായ വാർത്തകൾ പങ്കു വെക്കുന്നവരും, പ്രചരിപ്പിക്കുന്നവരും നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും NCEMA മുന്നറിയിപ്പ് നൽകി.