നവീകരിച്ച ഷാർജ പ്ലാനെറ്റേറിയം ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 2023 മെയ് 10, ബുധനാഴ്ചയാണ് ഷാർജ പ്ലാനെറ്റേറിയം ഉദ്ഘാടനം ചെയ്തത്.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷാർജ അക്കാദമി ഫോർ സ്പേസ് ആൻഡ് അസ്ട്രോണോമി സയൻസ് ആൻഡ് ടെക്നൊളജിയിലാണ് ഈ നവീകരിച്ച നക്ഷത്രബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഷാർജ പ്ലാനെറ്റേറിയത്തിൽ നടത്തിയിട്ടുള്ള നവീകരണ പ്രവർത്തനങ്ങൾ, ഉൾപ്പെടുത്തിയിട്ടുള്ള പുത്തൻ സാങ്കേതികവിദ്യകൾ എന്നിവ എടുത്ത് കാട്ടുന്ന ഒരു വീഡിയോ പ്രദർശനം ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നു.
WAM