അബുദാബി: വിവിധ മേഖലകളിൽ മെയ് 5 വരെ മഴയ്ക്ക് സാധ്യത

featured GCC News

എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 2024 മെയ് 5, ഞായറാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 30-ന് രാത്രി അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2024 മെയ് 5 വരെ അബുദാബിയുടെ വിവിധ മേഖലകളിൽ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

അബുദാബി നഗര പ്രദേശങ്ങളിൽ മെയ് 2 വരെ ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ട്. തുറന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അൽ ഐൻ മേഖലയിൽ മെയ് 2 വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ, ശക്തമായ പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവ അനുഭവപ്പെടാനിടയുണ്ട്. അൽ ഐനിലെ തെക്കൻ മേഖലകളിൽ മെയ് 2 മുതൽ 5 വരെ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്.

അൽ ദഫ്‌റ മേഖലയിൽ മെയ് 2 വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ, ശക്തമായ പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്കും അൽ ദഫ്‌റയുടെ തെക്കൻ മേഖലകളിൽ മെയ് 2 മുതൽ 5 വരെ സാമാന്യം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.