അബുദാബി: മുഹമ്മദ് ബിൻ ഖലീഫ സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

UAE

എമിറേറ്റിലെ മുഹമ്മദ് ബിൻ ഖലീഫ സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ 2023 ഓഗസ്റ്റ് 2 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. 2023 ഓഗസ്റ്റ് 1-നാണ് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2023 ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 26 വരെ മുഹമ്മദ് ബിൻ ഖലീഫ സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ വാഹന ഗതാഗതം തടസപ്പെടുന്നതാണ്. ഈ മേഖലയിൽ നിന്നുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ച് വിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Source: Abu Dhabi ITC.

മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും, ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.