ഖത്തർ: അഹ്‌മദ്‌ ബിൻ ജാസിം സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

featured GCC News

2025 മെയ് 31, ശനിയാഴ്ച മുതൽ അഹ്‌മദ്‌ ബിൻ ജാസിം സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 മെയ് 27-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അഹ്‌മദ്‌ ബിൻ ജാസിം സ്ട്രീറ്റിൽ അൽ ഷഹീൻ സ്ട്രീറ്റ് മുതൽ സാദ് അൽ ഷർ സ്ട്രീറ്റ് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കുമാണ് റോഡ് താത്കാലികമായി അടച്ചിടുന്നത്. 2025 മെയ് 31, ശനിയാഴ്ച രാവിലെ 6 മണി മുതൽ നാല് മാസത്തേക്കാണ് ഈ താത്‌കാലിക ഗതാഗത നിയന്ത്രണം.

ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും, അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുമായാണിത്. ഈ കാലയളവിൽ അഹ്‌മദ്‌ ബിൻ ജാസിം സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്നവർ പകരമായി അൽ ഷഹീൻ സ്ട്രീറ്റ്, സാദ് അൽ ഷർ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കേണ്ടതും തുടർന്ന് മുഅയിത്തീർ അസ്മ സ്ട്രീറ്റ്, മുഅയിത്തീർ ലെഗ്‌റേറ്റ സ്ട്രീറ്റ് മുതലായ സമാന്തര റോഡുകൾ ഉപയോഗപ്പെടുത്തേണ്ടതുമാണ്.