ബഹ്‌റൈൻ: ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2025 സെപ്റ്റംബർ 23-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം 2025 സെപ്റ്റംബർ 23 മുതൽ ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം ഒരു മാസത്തേക്ക് തുടരും.

ഉം അൽ ഹസ്സം വാക് പാർക്കിന് സമീപത്തുള്ള തുബ്ലി എക്സിറ്റ് അടച്ചിടുന്നതാണ്. റോഡ് 7307-ൽ നിന്ന് ഉം അൽ ഹസ്സം ജംക്ഷൻ, സിത്ര ക്രോസ്സ്‌വൈ എന്നിവയുടെ ദിശയിൽ വരുന്ന വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാക്കുന്നത്.

Source: Bahrain News Agency.

ഇതിന് പുറമെ ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലെ നിന്ന് വലത് വശത്തേക്കുള്ള തിരിവ് അടച്ചിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ ദിശയിൽ ഒരു ലെയിനിലൂടെ മാത്രമാണ് ഗതാഗതം അനുവദിക്കുന്നത്.

ഇലക്ട്രിക്കൽ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഈ നിയന്ത്രണം.