അൽ ദബാബിയ സ്ട്രീറ്റിൽ 2023 മെയ് 18 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
അൽ ഖഫ്ജി സ്ട്രീറ്റ് മുതൽ ദുഹൈൽ സ്ട്രീറ്റ് വരെയുള്ള ഒരു ദിശയിലാണ് അൽ ദബാബിയ സ്ട്രീറ്റിൽ ഗതാഗതം താത്കാലികമായി തടഞ്ഞിരിക്കുന്നത്. മെയ് 18 വരെ ദിനവും രാത്രി 10 മണിമുതൽ രാവിലെ 6 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം.
ഈ മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.
ഈ കാലയളവിൽ അൽ ദബാബിയ സ്ട്രീറ്റിലൂടെ യാത്രചെയ്യുന്നവർ നേരെ അൽ ഖഫ്ജി സ്ട്രീറ്റിലേക്കും, തുടർന്ന് വലത്തോട്ട് തിരിഞ്ഞ് അൽ ഷെഫാലാഹിയ സ്ട്രീറ്റിലേക്കും, തുടർന്ന് വലത്തോട്ട് തിരിഞ്ഞ് അൽ ദുഹൈൽ സ്ട്രീറ്റ്, വീണ്ടും വലത്തോട്ട് തിരിഞ്ഞ് അൽ ദബാബിയ സ്ട്രീറ്റ് എന്നീ വഴികളിലൂടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരേണ്ടതുമാണ്.