2022 ജനുവരി മുതൽ രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതിനുള്ള ചാർജുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഡിസംബർ 28-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്, ഇത്തരം പ്രചാരണങ്ങൾ തള്ളിക്കൊണ്ട് ROP വ്യക്തമാക്കി. അടുത്ത വർഷം മുതൽ പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട തുകകൾ ഇരുപത്തഞ്ച് ശതമാനത്തോളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിച്ചത്.