ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

Oman

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 28-നാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ഈ മേഖലയിൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റ് മൂലം റോഡിൽ മണൽക്കൂനകൾ രൂപപ്പെട്ടിട്ടുണ്ട്. ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.