മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. ROP-യുടെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കാണ് ഈ മുന്നറിയിപ്പ് നൽകിയത്.
റോഡ് സുരക്ഷ, സുഗമമായ ട്രാഫിക് എന്നിവ മുൻനിർത്തി വാഹനങ്ങൾ ഉത്തരവാദിത്വത്തോടെ പാർക്ക് ചെയ്യണമെന്ന് പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. മറ്റു വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നിയമലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.