ഒമാൻ: ജബൽ അൽ അഖ്ദറിൽ റോസാപ്പൂ വിളവെടുപ്പ് കാലം ആരംഭിച്ചു

featured Oman

ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദർ വിലയത്തിൽ റോസാപ്പൂ വിളവെടുപ്പ് കാലം ആരംഭിച്ചു. 2023 ഏപ്രിൽ 3-ന് വൈകീട്ടാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ പ്രദേശത്ത് മൂവായിരം അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏഴ് മുതൽ പത്ത് ഏക്കറോളം വരുന്ന കൃഷിയിടങ്ങളിൽ അയ്യായിരത്തിലധികം പനിനീര്‍പ്പൂചെടികളാണ് പൂത്ത് നിൽക്കുന്നത്.

Source: Oman News Agency.

ഈ പ്രദേശത്ത് നിന്ന് ഏതാണ്ട് 28000 ലിറ്റർ റോസ് വാട്ടർ നിർമ്മിക്കപ്പെടുന്നതാണ്. എല്ലാ വർഷവും മാർച്ച് മാസം അവസാനം മുതൽ ഏപ്രിൽ മാസത്തിന്റെ പകുതിവരെയാണ് മേഖലയിലെ പനിനീർപ്പൂ വിളവെടുപ്പ് കാലം.

Source: Oman News Agency.

ഈ കാലയളവിൽ ജബൽ അൽ അഖ്ദറിലെത്തുന്ന സന്ദർശകർക്ക് റോസ് വാട്ടർ വാറ്റിയെടുക്കുന്ന പരമ്പരാഗത, ആധുനിക രീതികൾ നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ലഭിക്കുമെന്ന് അൽ ദാഖിലിയ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അലി സൈഫ് അൽ ഷുകൈലി വ്യക്തമാക്കി. സുഗന്ധദ്രവ്യങ്ങൾ, മധുരപലഹാരങ്ങൾ, ഒമാനി കാപ്പി മുതലായവയിൽ ഈ പനിനീർ സത്ത് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Oman News Agency.