ദുബായ്: ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിച്ചതായി RTA

UAE

ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 18 മുതൽ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതിനൊപ്പം 107 എന്ന ഒരു പുതിയ റൂട്ടും RTA ഈ സീസണിൽ ആരംഭിച്ചിട്ടുണ്ട്.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ 2023 ഒക്ടോബർ 18 മുതൽ ആരംഭിച്ച സാഹചര്യത്തിലാണ് സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും യാത്രാ സേവനങ്ങൾ നൽകുന്നതിനായി RTA ഈ ബസ് സർവീസുകൾ പുനരാരംഭിക്കുന്നത്.

താഴെ പറയുന്ന ബസ് റൂട്ടുകളാണ് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്നത്:

  • റാഷിദിയ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102.
  • യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103
  • അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104.
  • മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106.
  • അൽ നഹ്ദ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 107 (പുതിയ റൂട്ട്)

Cover Image: WAM.