2025-ഓടെ എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ് ഷെൽട്ടറുകൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഡിസംബർ 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ആധുനിക നിർമ്മാണ രീതികൾ ഉപയോഗിച്ച് കൊണ്ട് ദുബായ് നഗരത്തിന് ഇണങ്ങുന്ന രൂപഭംഗിയോടെയായിരിക്കും ഇവ നിർമ്മിക്കുന്നത്. ഏതാനം ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനായി 3D പ്രിന്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും RTA അറിയിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.