2023 മെയ് 19, വെള്ളിയാഴ്ച മുതൽ മൂന്ന് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2023 മെയ് 15-നാണ് RTA ഇക്കാര്യം അറിയിച്ചത്.
എമിറേറ്റിലെ മെട്രോ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മെയ് 19 മുതൽ താഴെ പറയുന്ന മെട്രോ ലിങ്ക് ബസ് റൂട്ടുകളാണ് പുതിയതായി പ്രവർത്തനം ആരംഭിക്കുന്നത്:
- റൂട്ട് 51 – അൽ ഖൈൽ ഗേറ്റ്, ബിസിനസ് ബേ മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തും.
- റൂട്ട് SH1 – ദുബായ് മാൾ മെട്രോ സ്റ്റേഷൻ, ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ഓരോ 60 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തും.
- റൂട്ട് YM1 – യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ, യിവു മാർക്കറ്റ് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ഓരോ 60 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തും.
ഇതോടൊപ്പം മെയ് 19 മുതൽ താഴെ പറയുന്ന ബസ് റൂട്ടുകളിൽ മാറ്റം വരുത്താനും RTA തീരുമാനിച്ചിട്ടുണ്ട്.
- റൂട്ട് F47 – ഈ റൂട്ട് ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് മെട്രോ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതാണ്.
- റൂട്ട് C15 – അൽ മംസാർ ബീച്ച് പാർക്ക് ബസ് സ്റ്റോപ്പ് കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ ഈ റൂട്ട് വിപുലീകരിക്കുന്നതാണ്.
- റൂട്ട് E102 – ഈ റൂട്ട് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിൽ വിപുലീകരിക്കുന്നതാണ്.