ദുബായ് ഫെറി ഉപയോഗിച്ച് കൊണ്ടുള്ള ദുബായ്- ഷാർജ ജലഗതാഗത സർവീസ് 2023 ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂലൈ 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.
താഴെ പറയുന്ന രീതിയിലാണ് ഈ സർവീസ് നടത്തുന്നത്:
- തിങ്കൾ മുതൽ വ്യാഴം വരെ – ദിനവും എട്ട് സർവീസുകൾ.
- വെള്ളി, ശനി, ഞായർ – ദിനവും ആറ് സർവീസുകൾ.
ദുബായിയെ മറ്റു എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ ജലഗതാഗത സർവീസാണിത്. ദുബായിലെ അൽ ഗുബൈബ മറൈൻ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അക്വേറിയം സ്റ്റേഷനിലേക്ക് ഷട്ടിൽ സർവീസ് നടത്തുന്ന രീതിയിലാണ് ഈ റൂട്ടിലെ സേവനങ്ങൾ.
ഇരു സ്റ്റേഷനുകൾക്കിടയിലുമുള്ള ഓരോ യാത്രയ്ക്കും 35 മിനിറ്റ് വീതം എടുക്കുന്നതാണ്. സർവീസുകളുടെ സമയക്രമം താഴെ പറയുന്നത് പോലെയാണ്:
തിങ്കൾ – വ്യാഴം:
- ഷാർജയിൽ നിന്ന് ദുബായിലേക്ക് – രാവിലെ 7 മണിക്ക്.
- ഷാർജയിൽ നിന്ന് ദുബായിലേക്ക് – രാവിലെ 8.30-ന്.
- ഷാർജയിൽ നിന്ന് ദുബായിലേക്ക് – വൈകീട്ട് 4.45-ന്.
- ഷാർജയിൽ നിന്ന് ദുബായിലേക്ക് – വൈകീട്ട് 6.15-ന്.
- ദുബായിൽ നിന്ന് ഷാർജയിലേക്ക് – രാവിലെ 7.45-ന്.
- ദുബായിൽ നിന്ന് ഷാർജയിലേക്ക് – വൈകീട്ട് 4-ന്.
- ദുബായിൽ നിന്ന് ഷാർജയിലേക്ക് – വൈകീട്ട് 5.30-ന്.
- ദുബായിൽ നിന്ന് ഷാർജയിലേക്ക് – വൈകീട്ട് 7-ന്.
വെള്ളി, ശനി, ഞായർ:
- ഷാർജയിൽ നിന്ന് ദുബായിലേക്ക് – ഉച്ചയ്ക്ക് 2 മണിക്ക്.
- ഷാർജയിൽ നിന്ന് ദുബായിലേക്ക് – വൈകീട്ട് 4-ന്.
- ഷാർജയിൽ നിന്ന് ദുബായിലേക്ക് – വൈകീട്ട് 6-ന്.
- ദുബായിൽ നിന്ന് ഷാർജയിലേക്ക് – വൈകീട്ട് 3-ന്.
- ദുബായിൽ നിന്ന് ഷാർജയിലേക്ക് – വൈകീട്ട് 5-ന്.
- ദുബായിൽ നിന്ന് ഷാർജയിലേക്ക് – രാത്രി 8-ന്.
ടിക്കറ്റ് നിരക്കുകൾ:
- സിൽവർ ക്ലാസ് – ഒരു യാത്രയ്ക്കുള്ള ടിക്കറ്റ് 15 ദിർഹം.
- ഗോൾഡ് ക്ലാസ് – ഒരു യാത്രയ്ക്കുള്ള ടിക്കറ്റ് 25 ദിർഹം.
ടിക്കറ്റുകൾ സ്റ്റേഷനുകളിൽ നിന്ന് വാങ്ങാവുന്നതാണ്. https://marine.rta.ae/rta_b2c/opentickets.html എന്ന വിലാസത്തിൽ ഓൺലൈനിലും ടിക്കറ്റുകൾ ലഭ്യമാണ്. യാത്രികർക്ക് നോൾ കാർഡുകളും ഉപയോഗിക്കാവുന്നതാണ്.
Cover Image: Dubai Media Office.