2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. 2023 ജൂലൈ 18-നാണ് സലാംഎയർ ഇക്കാര്യം അറിയിച്ചത്.
മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സലാലയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് ഈ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.ഇതോടെ സലാലയിലേക്ക് സലാംഎയർ വിമാനസേവനങ്ങൾ നൽകുന്ന ഇടങ്ങളുടെ എണ്ണം ആറ് ആയി ഉയരുന്നതാണ്.
നിലവിൽ മസ്കറ്റ്, സൊഹാർ, മദീന, ഫുജൈറ, ബഹ്‌റൈൻ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് സലാംഎയർ സലാലയിലേക്ക് വ്യോമയാന സേവനങ്ങൾ നൽകുന്നുണ്ട്.