ഒമാൻ: ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

featured GCC News

2024 ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. 2024 മെയ് 29-നാണ് സലാംഎയർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2024 ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് ആഴ്ച്ച തോറും രണ്ട് സർവീസുകളാണ് സലാംഎയർ നടത്തുന്നത്. ആഴ്ച്ച തോറും ചൊവ്വ, വ്യാഴം ദിനങ്ങളിലായിരിക്കും ഈ സർവീസുകൾ.