യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 5, ചൊവ്വാഴ്ച്ച വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനം രാജ്യത്തെ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, സ്‌കൂളുകൾ, ടെക്‌നിക്കൽ ഇൻസ്റ്റിട്യൂഷനുകൾ, തൊഴിൽപരമായ പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർ, അധ്യയന വിഭാഗം ജീവനക്കാർ എന്നിവർക്ക് ബാധകമാണ്. ഇവർക്ക് പുറമെ, ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്കും ഈ തീരുമാനം ബാധകമാണ്.
ഇതോടെ ഇത്തരം വ്യക്തികൾക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിക്കാതെ സൗദിയിലേക്ക് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി ലഭിക്കുന്നതാണ്.