സൗദി അറേബ്യയിൽ ഈദ് അവധി പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് അറിയിപ്പ് പുറത്തിറക്കി. പൊതു മേഖലയിൽ പത്ത് ദിവസത്തെയും, സ്വകാര്യ മേഖലയിൽ നാല് ദിവസത്തെയും അവധിയാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്.

സൗദിയിലെ പൊതുമേഖലയിൽ റമദാൻ 25 (മെയ് 7, വെള്ളിയാഴ്ച്ച) മുതൽ ശവ്വാൽ 5 (മെയ് 17) വരെ ഈദ് അവധി ദിനങ്ങളായിരിക്കും. സ്വകാര്യ മേഖലയിൽ ഈദ് അവധി ദിനങ്ങൾ റമദാൻ 29-ലെ (മെയ് 11, ചൊവ്വാഴ്ച്ച) പ്രവർത്തി ദിനം കഴിയുന്നതോടെ ആരംഭിക്കുന്നതാണ്. നാല് ദിവസത്തേക്കാണ് സൗദിയിലെ സ്വകാര്യ മേഖലയിൽ ഈദ് അവധി.