മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

featured Kerala News

COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മെയ് 8, ശനിയാഴ്ച്ച മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ അതിശക്തമായ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

മെയ് 6-നാണ് കേരള മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മെയ് 8-ന് രാവിലെ 6 മണി മുതലാണ് ലോക്ക്ഡൌൺ ആരംഭിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരശാലകൾക്കും, കടകൾക്കും പ്രവർത്തനാനുമതി നൽകും. ഇവയുടെ പ്രവർത്തന സമയം നിയന്ത്രിക്കുന്നതാണ്. മെഡിക്കൽ സേവനങ്ങൾ തടസപ്പെടില്ല.

സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതം, പാചകവാതക വിതരണം എന്നിവ തടസ്സപ്പെടില്ല. ലോക്ക്ഡൌൺ ഏർപ്പെടുത്തുന്ന ദിനങ്ങളിലെ വിവിധ റെയിൽവേ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്.