സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

GCC News

ഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, ഉംറ തീർത്ഥാടകർക്ക് താഴെ പറയുന്ന നിർദ്ദേശങ്ങൾ ബാധകമാണ്:

  • Tawakkalna ആപ്പിലെ സ്റ്റാറ്റസ് പ്രകാരം രോഗബാധിതരല്ല എന്ന് തീർത്ഥാടകർ തെളിയിക്കേണ്ടതാണ്.
  • ഗ്രാൻഡ് മോസ്കിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
  • ഉംറ എൻട്രി പെർമിറ്റുകൾ അവസാനിക്കുന്നതിന് മുൻപായി തീർത്ഥാടകർ ഗ്രാൻഡ് മോസ്കിൽ നിന്ന് മടങ്ങേണ്ടതാണ്.
  • അനുഷ്ഠാനങ്ങൾക്കായി പുണ്യ സ്ഥാനങ്ങളിലെത്തുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം ലഗേജ് കൊണ്ട് വരുന്നത് ഒഴിവാക്കേണ്ടതാണ്.

പുതിയ ഉംറ സീസൺ 2022 ജൂലൈ 30 മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.