സൗദി അറേബ്യ: തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു

GCC News

രാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ രീതിയിലുള്ള ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക പരേഡുകൾ, കുട്ടികളടക്കം പങ്കെടുത്ത മാർച്ചുകൾ, സംഗീത, നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി.

Source: Saudi Press Agency.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി അതിഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ അരങ്ങേറി.

Source: Saudi Press Agency.

സൗദി ജനറൽ എന്റർടൈൻമെൻ അതോറിറ്റിയുടെ നേതൃത്വത്തിൽ വ്യോമാഭ്യാസങ്ങൾ, ബോട്ട്, മിലിറ്ററി ഷോകൾ, സംഗീത പരിപാടികൾ, സർക്കസ് പ്രദർശനങ്ങൾ മുതലായവ ഒരുക്കിയിരുന്നു.

Source: Saudi Press Agency.

ജിദ്ദ കോർണിഷിൽ നടന്ന റോയൽ സൗദി നേവിയുടെ പരേഡ് ഏറെ ശ്രദ്ധേയമായി. ഇതിന്റെ ഭാഗമായി വിവിധ തരം കപ്പലുകൾ, ബോട്ടുകൾ, ഹെലികോപ്റ്ററുകൾ എന്നിവ പങ്കെടുത്തു.

Source: Saudi Press Agency.

F-15, F-15C, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങൾ പങ്കെടുക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ പതിനാല് നഗരങ്ങളിൽ പത്ത് ദിവസം കൊണ്ട് അരങ്ങേറുന്നതാണ്.

Cover Image: Saudi Press Agency.