സൗദി: 16 മരണം; 1644 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 1644 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 28-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 80185 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 611 കേസുകൾ റിയാദിൽ നിന്നും, 360 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 3531 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 54553 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 16 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 441 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.