ഉംറ വിസകളുടെ കാലാവധി നിലവിലെ ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ഉയർത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്കും ഈ തീരുമാനം ബാധകമാകുന്നതാണ്. ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉംറ വിസകൾ അനുവദിക്കുന്നതിനായി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ നുസൂക് ഇലക്ട്രോണിക് സംവിധാനത്തെക്കുറിച്ചും അദ്ദേഹം ഈ പത്രസമ്മേളനത്തിൽ വിവരിച്ചു.